ബയോ ബബിൾ ലംഘിച്ച് ശ്രീലങ്കൻ താരങ്ങൾ; അന്വേഷണം

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ശ്രീലങ്കൻ താരങ്ങൾ ബയോ ബബിൾ ലംഘിച്ചെന്ന് റിപ്പോർട്ട്. കുശാൽ മെൻഡിസും നിറോഷൻ ഡിക്ക്‌വെല്ലയുമാണ് ബബിൾ ലംഘനം നടത്തിയത്. ഇരുവരും പൊതുസ്ഥലത്ത് മാസ്ക് പോലും അണിയാതെ സമയം ചെലവഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചു.
ഡർഹാമിലാണ് നിലവിൽ ശ്രീലങ്കൻ ടീം അംഗങ്ങൾ ഉള്ളത്. ഹോട്ടലിൽ അല്ലാത്ത മറ്റൊരിടത്ത് ഇരുവരും ഇരിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും ഇരുവരും ബയോ ബബിൾ ലംഘിച്ചോ എന്നതിനെപ്പറ്റി ഇതുവരെ വ്യക്തതയില്ലെന്നും ടീം മാനേജർ മനുജ കരിയപ്പെരുമ പറഞ്ഞു.
ടി-20 പരമ്പരയിൽ മൂന്ന് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് ശ്രീലങ്കയെ തൂത്തുവാരിയിരുന്നു. ആദ്യ ടി-20 8 വിക്കറ്റിനു വിജയിച്ച ഇംഗ്ലണ്ട് രണ്ടാമത്തെ മത്സരത്തിൽ മഴനിയമത്തിൻ്റെ ആനുകൂല്യത്തോടെ അഞ്ച് വിക്കറ്റിന് ശ്രീലങ്കയെ തോല്പിച്ചു. അവസാന മത്സരത്തിൽ 89 റൺസിന് ശ്രീലങ്കയെ കെട്ടുകെട്ടിച്ചാണ് ആതിഥേയർ പരമ്പര തൂത്തുവാരിയത്.
Story Highlights: Srilankan players allegedly breach bio-bubble
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here