Advertisement

ട്രാക്കിനെ പാര്‍ക്കിംഗ് ഗ്രൗണ്ടാക്കി മന്ത്രിമാർ; കായികരംഗത്തോടുള്ള അനാദരവെന്ന് കിരൺ റിജിജു

June 28, 2021
Google News 1 minute Read

ഛത്രപതി കായിക സമുച്ചയത്തില്‍ ശനിയാഴ്ച നടന്ന മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ശരദ് പവാറിന്റെയും, മഹാരാഷ്ട്ര സര്‍ക്കാരിലെ ചില മന്ത്രിമാരുടെയും കാറുകളാണ് ട്രാക്കില്‍ കയറ്റിയിട്ടത്. ശിവാജിനഗര്‍ നിയോജകമണ്ഡലത്തിലെ ബിജെപി നിയമസഭാംഗമായ സിദ്ധാര്‍ത്ഥ് ശിരോലെയാണ് ഈ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. പിന്നാലെ വ്യാപക വിമര്‍ശനങ്ങലാണ് നടപടിക്കെതിരെ ഉയർന്നത്.

അത്ലറ്റുകളെ അപമാനിക്കുന്ന നടപടിക്കെതിരെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു അതൃപ്തി രേഖപ്പെടുത്തി. നമ്മുടെ രാജ്യത്ത് കായിക മേഖലയോടുള്ള അനാദരവ് കണ്ട് വ്യക്തിപരമായി എനിക്ക് വളരെ സങ്കടമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ കായിക കേന്ദ്രങ്ങള്‍ക്കും ശരിയായ പരിചരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ച്‌ പൂനെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രംഗത്ത് വന്നിട്ടുണ്ട്.അത്ലറ്റിക് ട്രാക്കിന് സമീപത്തുള്ള സിമന്റ് കോണ്‍ക്രീറ്റ് റോഡ് ഉപയോഗിക്കുവാന്‍ ഒരു വാഹനത്തിന് മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഭവം വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ഇനി ശ്രദ്ധിക്കുമെന്നും പൂനെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here