ആലപ്പുഴയില്‍ 65കാരന് രണ്ടാം ഡോസ് വാക്‌സിന്‍ രണ്ട് തവണ നല്‍കി; അടിയന്തര റിപ്പോര്‍ട്ട് തേടി ഡിഎംഒ

ആലപ്പുഴയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. കരുവാറ്റ സ്വദേശി 65കാരന് രണ്ടാംഡോസ് വാക്‌സിന്‍ രണ്ട് തവണ നല്‍കിയതായാണ് പരാതി. കരുവാറ്റ ഇടയില്‍പറമ്പില്‍ ഭാസ്‌കരനാണ് രണ്ടാംഡോസ് രണ്ട് തവണ കുത്തിവച്ചത്. ശാരീരിക അസ്വസ്ഥകളുണ്ടായതിനെ തുടര്‍ന്ന് ഭാസ്‌കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരുവാറ്റ പിഎച്ച്‌സിയില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. ഭാര്യ പൊന്നമ്മയ്‌ക്കൊപ്പമാണ് ഭാസ്‌കരന്‍ വാക്‌സിനെടുക്കാന്‍ എത്തിയത്. ആദ്യം ഒന്നാം കൗണ്ടറില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുകയും പുറത്തേക്കിറങ്ങുകും ചെയ്തു. പുറത്തുള്ള രണ്ടാമത്തെ കൗണ്ടറില്‍ നിന്നാണ് വീണ്ടും വാക്‌സിനെടുത്തത്. ചെറിയ ഇടവേളയ്ക്കിടെ രണ്ട് തവണ വാക്‌സിന്‍ എടുത്ത വിവരം പിന്നീടാണ് മറ്റുള്ളവര്‍ അറിയുന്നത്. ഇതോടെ കുടുംബവും ജനപ്രതിനിധികളും ഡിഎംഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പിഴവ് സ്ഥിരീകരിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. നിലവില്‍ ഭാസ്‌കരന്റെ ആരോഗ്യനില തൃപ്തികരമാണ്.
Story Highlights: covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here