Advertisement

ഇന്ത്യയിൽ തുടരണമെങ്കിൽ ഐ.ടി.ദേഭഗതി നിയമം പാലിക്കണം; ഫേസ്ബുക്കിനും ഗൂഗിളിനും നിർദേശം

June 29, 2021
Google News 1 minute Read
comply with IT rules to continue in india says parliamentary committe

ഇന്ത്യയിൽ തുടരണമെങ്കിൽ ഐ.ടി ദേഭഗതി നിയമം പാലിക്കണമെന്ന് ഫേസ്ബുക്കിനും ഗൂഗിളിനും പാർലമെന്ററി ഐ.ടികാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദ്ദേശം. രാജ്യത്തെ നിയമം പാലിച്ചുകൊണ്ട് മാത്രമെ ഇവിടെ തുടരാൻ അനുവദിക്കൂ എന്നും സമിതി നിർദ്ദേശിച്ചു.

ശശി തരൂർ അധ്യക്ഷനായ സമിതി വിളിച്ച യോഗത്തിൽ ഇന്ന് ഗുഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും പ്രതിനിധികൾ നേരിട്ട് ഹാജരായി. ഐടി ഭേദഗതി നിയമം നടപ്പിലാക്കിയത് വിലയിരുത്താനാണ് സമിതി ഇന്ന് യോഗം വിളിച്ചത്.

ഫേസ്്ബുക് പബ്ലിക് പൊളിസി ഡയറക്ടർ ശിവാനന്ദ് തുക്രാൽ, ജനറൽ കൗൺസിൽ നമ്രത സിങ്ങ് എന്നിവരാണ് പങ്കെടുത്തത്. നേരത്തെ പ്രതിനിധികൾ നേരിട്ട് ഹാജരാകാൻ വിസമ്മതിച്ചിരുന്നു.

Story Highlights: facebook, google

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here