തമിഴ് രുചിയിൽ പരിപ്പ് രസവും കോവയ്ക്ക ഉപ്പേരിയും

തമിഴ് പാലക്കാട് സ്റ്റൈലിലുള്ള ആഹാരം കാണിച്ചവർ ആരും തന്നെ ആ രുചികൾ മറന്നിട്ടുണ്ടാവില്ല. എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന തമിഴ് – പാലക്കാട് സ്റ്റൈൽ വിഭവങ്ങളാണ് പരിപ്പ് രസവും കോവയ്ക്ക ഉപ്പേരിയും.
പരിപ്പ് രസം
രണ്ട് രീതിയിൽ രസം ഉണ്ടാക്കാൻ കഴിയും, പരിപ്പ് ചേർത്തും ചേർക്കാതെയും. പരിപ്പ് ചേർത്താൽ രസത്തിന് നല്ല കൊഴുപ്പ് കിട്ടും, വെള്ളം പോലെയാവില്ല. കല്യാണ സദ്യകളിലാണ് തമിഴ്-പാലക്കാട് പരിപ്പ് രസം കൂടുതലായും ഉണ്ടാവുക.

ചേരുവകൾ
- പരിപ്പ് – 1 ചെറിയ കപ്പ്
- വെളുത്തുള്ളി – 3 – 5 അല്ലി
- ജീരകം – അര സ്പൂൺ
- കായപ്പൊടി – മുക്കാൽ സ്പൂൺ
- തക്കാളി – 1
- പുലി – നെല്ലിക്ക വലുപ്പം
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ -1-2 സ്പൂൺ
- കടുക് – 1 സ്പൂൺ
- മുളക് – 1-2
- ക റിവേപ്പില – ആവശ്യത്തിന്
- മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പരിപ്പ് വേവിച്ച് നന്നായി ഉടച്ചെടുക്കുക. മിക്സിയുടെ ജാറിൽ വെളുത്തുള്ളി, ജീരകളെ, തക്കാളി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി. മുളക്‌പൊടി എന്നിവ ഇട്ട് നന്നായി അരയ്ക്കുക. ശേഷം ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് മുളക്, കറിവേപ്പില എന്നിവ ചേർത്ത് അരച്ചുവച്ചതും കായപ്പൊടിയും ചേർക്കുക. പുളി ചേർത്ത് വേവിച്ച് വെച്ച പരിപ്പ് ചേർത്ത് മല്ലിയില ഇട്ട് തിളപ്പിക്കുക.
കോവയ്ക്ക ഉപ്പേരി

ചേരുവകൾ
കോവയ്ക്ക – 250 ഗ്രാമ
വെളുത്തുള്ളി – 6 – 8 അല്ലി
വെളിച്ചെണ്ണ – 2 – 3 സ്പൂൺ
മുളക്‌പൊടി – ൧ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ കോവയ്ക്കയും വെളുത്തുള്ളിയും ഇട്ട് കുറച്ച് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ഫ്രയിങ് പാനിൽ എന്ന ഒഴിച്ച് മുളകുപൊടി ഇട്ട് വഴറ്റി കറിവേപ്പില, കോവയ്ക്ക വേവിച്ചത് എന്നിവ ചേർത്ത് വരട്ടിയെടുത്തു വെളിച്ചെണ്ണ ഒഴിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here