Advertisement

ഒളിംപ്യൻ മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത കേസ്; ഇരയായ യുവതിയുടെ മാെഴി ഇന്ന് രേഖപ്പെടുത്തും

June 30, 2021
Google News 1 minute Read
aloor rape ase update

ഒളിംപ്യൻ മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്തകേസിൽ ഇരയായ യുവതിയുടെ മാെഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘമാണ് യുവതിയുടെ മാെഴി എടുക്കുക.

സുഹൃത്തിന്റെ പീഡന കേസ് വനിത കമ്മീഷൻ മുൻ അധ്യക്ഷയും പൊലീസും ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി മയൂഖ ജോണി രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസന്വേഷണം ജില്ല ക്രൈം ബ്രാഞ്ചിന് കെെമാറിയത്. തൃശൂർ റൂറൽ എസ് പി പൂങ്കുഴലി വേണ്ട പിന്തുണ നൽകുന്നില്ലെന്നും മയൂഖ ആരോപിച്ചിരുന്നു.

അതേസമയം ബലാത്സംഗക്കേസും മയൂഖ ജോണിയുടെ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്തു വന്നവർ വേട്ടയാടപെടുന്നുവെന്നും ചൂണ്ടികാണിച്ച് ആരോപണ വിധേയനായ ചുങ്കത്ത് ജോൺസന്റെ സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ മയൂഖ ജോണി തള്ളിയിരുന്നു. സഭാതർക്കത്തിൻറെ പേരിൽ ഒരു പെണ്ണും പീഡന പരാതി ഉന്നയിക്കില്ലെന്നാണ് മയൂഖയുടെ മറുപടി. പ്രതിക്ക് വലിയ സ്വാധീനമെന്നതിൻറെ തെളിവാണ് സുഹൃത്തുക്കളുടെ വാർത്താസമ്മേളനം. തനിക്കെതിരെ തെളിവായി പറയുന്ന വീഡിയോകളെപ്പറ്റി അറിയില്ലെന്നും മയൂഖ പറഞ്ഞു.

Story Highlights: aloor rape ase update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here