Advertisement

‘മന്ത്രി ആർ. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം’; ഹൈക്കോടതിയിൽ ഹർജി

June 30, 2021
Google News 1 minute Read

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ആർ ബിന്ദുവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഇല്ലാത്ത പ്രൊഫസർ പദവി പേരിനൊപ്പം ചേർത്താണ് സിപിഐഎം സ്ഥാനാർത്ഥിയായിരുന്ന ബിന്ദു വോട്ടു തേടിയത്. ഇത് നിയമ വിരുദ്ധമാണെന്ന് തോമസ് ഉണ്ണിയാടൻ ഹർജിയിൽ പറയുന്നു. ജനങ്ങളെ കബളിപ്പിച്ച് നേടിയ ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

പ്രൊഫസർ അല്ലാത്ത ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദു പ്രൊഫസർ എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. ആർ. ബിന്ദുവിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും ഗവർണർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്യണമെന്നായിരുന്നു ആവശ്യം.

Story Highlights: R Bindhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here