Advertisement

കണ്ണൂരിന്റെ സ്വന്തം കടി ഷേക്കും, കോക്ക്ടെയിലും

June 30, 2021
Google News 1 minute Read

കേരളത്തിലെ രുചികളുടെ കലവറയാണ് കണ്ണൂർ. രുചിക്കൂട്ടുകളിലെ തമ്പുരാക്കന്മാർ നീണാൾ വാഴുന്ന നാട്ടിൽ നിന്നും നിരവധി വിഭവങ്ങൾ കേരളത്തിനായി സമ്മാനിച്ചിട്ടുണ്ട്. നാവിൽ അലിഞ്ഞ് ചേരുന്ന കേക്ക് മുതൽ ചെമ്പ് പൊട്ടിക്കുമ്പോൾ വായിൽ വെള്ളമൂറിപ്പിക്കുന്ന തലശ്ശേരി ധം ബിരിയാണി വരെ കണ്ണൂർ കേരളത്തിന് നൽകിയ സമ്മാനങ്ങളാണ്. ഈ സമ്മാനങ്ങളുടെ കൂടെ ഇനി രണ്ട് പേരുകൾ കൂടി ചേർക്കാം, കണ്ണൂറിന്റെ സ്വന്തം കടി ഷേക്കും കോക്ക്ടെയിലും.

പേര് കോക്ക്ടെയിൽ എന്നാണെങ്കിലും സംഭവമൊരു മോക്ക്ടെയിലാണ്. പണ്ട് കണ്ണൂരിൽ മാത്രമേ ഇത് ലഭിക്കുമായിരുന്നുള്ളു, എന്നാൽ ഇപ്പോളിത് മറ്റു ജില്ലകളിലും ‘കണ്ണൂർ സ്പെഷ്യൽ കോക്ക്ടെയിൽ’ എന്ന പേരിൽ ലഭ്യമാണ്. പാലും പപ്പായയും മാതളവും ഡ്രൈ ഫ്രൂട്സുമെല്ലാം ചേർന്ന ഈ വിഭവം നാവിലൊരു രുചിമേളം തീർക്കുമെന്നത് ഉറപ്പാണ്. കടി ഷേക്കിനും ആരാധകർ ഏറെയാണ്. വിവിധ ഡ്രൈ ഫ്രൂട്ടുകൾ കടിക്കാൻ കിട്ടുന്നത് കാരണമാണ് കടി ഷേക്ക് എന്ന പേര് ലഭിച്ചത്.

കടി ഷേക്ക്

ചേരുവകൾ

  • പാൽ(കട്ടയാക്കിയത്)– 500 മില്ലി ലിറ്റർ
  • തണുത്ത പാൽ– അര കപ്പ്
  • വാനില ഐസ്ക്രീം– 3 സ്കൂപ്പ്
  • പിസ്ത, ബദം, കശുവണ്ടി (ചെറുതായി ക്രഷ് ചെയ്തത്) – 1 കപ്പ്
  • പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കട്ടിയാക്കിയ പാലും തണുത്ത പാലും ഐസ്ക്രീമും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ക്രഷ് ചെയ്ത് വെച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്സുകൾ ചേർത്ത് കൊടുക്കുക. കടി ഷേക്ക് തയാർ.

കോക്ക്ടെയിൽ

ചേരുവകൾ

  • കാരറ്റ്– 3 എണ്ണം
  • പപ്പായ(പഴുത്തത്)– ചെറിയ പീസ്
  • പാൽ(കട്ടയാക്കിയത്)– 500 മില്ലിലിറ്റർ
  • വാനില ഐസ്ക്രീം– 3 സ്കൂപ്പ്
  • മാതള അല്ലി– ആവശ്യത്തിന്
  • പഞ്ചസാര– ആവശ്യത്തിന്
  • കശുവണ്ടി– ഒരു പിടി
  • ബദാം– ഒരു പിടി

തയാറാക്കുന്ന വിധം

കാരറ്റ് തൊലി കളഞ്ഞ് വൃത്തിയാക്കി ഇടത്തരം പീസുകളാക്കി വേവിക്കുക. തണുത്തതിന് ശേഷം കാരറ്റ് ഐസ്ക്രീമും പഴുത്ത പപ്പായയും കാട്ടിയാക്കിയ പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് ബദാമും കശുവണ്ടിയും മാതള അലിയും ചേർക്കുക. നന്നയി മിക്സ് ചെയ്തതിന് ശേഷം ഉപയോഗിക്കാവുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here