Advertisement

കൊവിഡ് വ്യാപനം തടയാൻ ആരോഗ്യ സേതു നിർണായക പങ്ക് വഹിച്ചുവെന്ന് പ്രധാനമന്ത്രി

July 1, 2021
Google News 0 minutes Read

കൊവിഡ് വ്യാപനം തടയാൻ ആരോഗ്യ സേതു നിർണായക പങ്ക് വഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിക്കാലത്ത്, ഇന്ത്യ സൃഷ്ടിച്ച സാങ്കേതിക മാർഗങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നുവെന്നും മോദി പറഞ്ഞു. ആറു വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതി. കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആരോഗ്യം സൗകര്യങ്ങളുടെ ലഭ്യതയ്ക്ക് ഡിജിറ്റൽ ഇന്ത്യ പ്രധാന പങ്ക് വഹിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയുടെ ഉപഭോക്താക്കൾ പുതിയ തലമുറ ആണെന്നും, ഇന്റർനെറ്റും സ്മാർട്ട് ഫോണുകളും അവരെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റയും ഡെമോഗ്രാഫിക് ഡിവിഡന്റും ഇന്ത്യയ്ക്ക് ഒരു വലിയ അവസരമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ യുവാക്കൾ ഡിജിറ്റൽ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ഇന്ത്യ ദിനത്തോടനുബന്ധിച്ച് വെർച്വൽ യോഗത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കാൻ ഡിജിറ്റൽ ഇന്ത്യ പദ്ധതി സഹായിച്ചു. പകര്‍ച്ചവ്യാധി സമയത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here