06
Aug 2021
Friday

‘ചതുർമുഖം’ ബിഫാൻ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്

മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രമായ ചതുർമുഖം ഇരുപത്തിയഞ്ചാമത് ബുച്ചൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്റസി വിഭാഗങ്ങളിലുള്ള സിനിമകൾക്കായി നടത്തുന്ന ഫെസ്റ്റിവലിലാണ് ചതുർമുഖവും തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയിൽ നിന്നാകെ മൂന്ന് സിനിമകളാണ് ഫെസ്റ്റിവലിൽ ഇടം പിടിച്ചത്. പ്രഭു സോളമന്റെ ‘ഹാത്തി മേരാ സാത്തി’, മിഹിര്‍ ഫഡ്‍നാവിസിന്റെ ച്യൂയിങ് ഗം എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍. വേള്‍ഡ് ഫെന്റാസ്റ്റിക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്.

ദി വെയ്ലിങ് എന്ന പ്രസിദ്ധകൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും ‘ഷട്ടര്‍’ എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനായ ബാഞ്ചോങ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ ‘ദി മീഡീയം’ ഉള്‍പ്പടെ 47 രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ബിഫാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള മറ്റുചില രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനത്തിനു ശേഷം ജൂലൈ രണ്ടാം വാരത്തില്‍ “ചതുര്‍മുഖം സീ5 എച്.ഡി. എന്ന ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസിനെത്തും.

രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ 8നാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ആയത്. നല്ല റിവ്യൂസും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു. അമ്പതു ശതമാനം സീറ്റുകള്‍ മാത്രം അനുവദിച്ച സാഹചര്യത്തില്‍ പോലും നല്ല കളക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കന്റ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ തിയറ്ററില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.

മഞ്ജുവാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചതുര്‍മുഖം രചിച്ചിരിക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ്. ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ക്ഷന്‍സ് എന്നീ ബാനറുകളില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജിസ്സ് ടോംസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദന്‍ രാമനുജം ക്യാമറയും മനോജ് എഡിറ്റിങും സൌണ്ട് ഡിസൈന്‍-ബാക്ക്ഗ്രൌണ്ട് സ്‌ക്കോര്‍ ഡോണ്‍ വിന്‍സന്റും നിര്‍വ്വഹിച്ചിരിക്കുന്നു.

എഡിറ്റിങ്- മനോജ്, സൗണ്ട് ഡിസൈന,ബാക്ക് ഗ്രൗണ്ട് സ്ക്കോർ-ഡോണ്‍ വിന്‍സന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനീഷ് ചന്ദ്രൻ, കോ-പ്രൊഡ്യൂസര്‍- ബിജു ജോര്‍ജ്ജ്, അസോസിയേറ്റ് പ്രൊഡ്യൂസേഴ്സ്- സഞ്ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്ജ്, ലെജോ പണിക്കര്‍, ആന്‍റണി കുഴിവേലില്‍,സൗണ്ട് മിക്സിംഗ്-വിഷ്ണു ഗോവിന്ദ്,വസ്ത്രാലങ്കാരം-സമീറ സനീഷ്, കലാസംവിധാനം- നിമേഷ്.എം.താനൂർ, മേക്കപ്പ്-രാജേഷ് നെന്മാറ.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top