Advertisement

കേന്ദ്രസർക്കാരുമായുള്ള സംഘർഷം ലഘൂകരിക്കാൻ മമതയുടെ ‘മാമ്പഴനയതന്ത്രം’

July 1, 2021
Google News 1 minute Read

കേന്ദ്രസർക്കാരുമായുള്ള സംഘർഷം ലഘൂകരിക്കാൻ മാമ്പഴനയതന്ത്രവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിൽ നിന്നുള്ള മാമ്പഴങ്ങൾ മമതാ ബാനർജി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഗവർണ്ണറെ മാറ്റണമെന്ന പരാതി നൽകിയതിന് പിന്നാലെയാണ് സ്വദേശി മാമ്പഴങ്ങൾ സമ്മാനിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ അമിത്ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാർക്കും ഏതാനും പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും മമതാ ബനർജിയുടെ സമ്മാനം ലഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും പശ്ചിമ ബംഗാളിൽ നേർക്കുനേർ പോരടിക്കുകയാണ് മമതാ ബാനർജിയും കേന്ദ്രസർക്കാരും. സംയമനത്തിനൊന്നും പ്രസ്‌ക്തി ഇല്ല എന്ന് വ്യക്തമാക്കുന്നവിധമാണ് പോര്. ഇതിനിടയിലാണ് അപ്രതിക്ഷീതമായ മമതാ ബാനർജിയുടെ മാമ്പഴ നയതന്ത്രം. ഗവർണറെ മാറ്റണം എന്ന് ആവശ്യപ്പെട്ട് വിളിച്ചതിന് പിന്നാലെ മമതയുടെ സമ്മാനം പ്രത്യേക ദൂതൻ പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിച്ചു. ഹിമസാഗർ, മാൽഡ, ലക്ഷമൻബോഗ് ഇനങ്ങളിലെ പഴുത്ത മാങ്ങകളാണ് സമ്മാനിച്ചത്. നിലവിൽ കേന്ദ്രവുമായുള്ള മോശമായ ബന്ധം മെച്ചപ്പെടുത്തുന്ന നടപടികളുടെ ഭാഗമായാണ് മമതയുടെ മാമ്പഴ നയതന്ത്രം. ഈ മാസം അവസാനം പ്രധാനമന്ത്രിയെ കാണാൻ ഡഹിയിൽ വരുമെന്ന് മമത നേരത്തെ വ്യക്തമാക്കിയിരുന്നു.

Story Highlights: mamta banerjee, west bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here