Advertisement

മതം മാറിയ യുവതിക്ക് പൊലീസ് സംരക്ഷണം നല്‍കി കോടതി

July 1, 2021
1 minute Read
DELHI HIGH COURT

മതം മാറിയ യുവതിക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

യുവതിക്ക് സംരക്ഷണം നല്‍കാന്‍ ഡല്‍ഹി പൊലീസിന് ജസ്റ്റിസ് സി ഹരിശങ്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കുകയായിരുന്നു. ഇസ്ലാം മതം തെരഞ്ഞെടുത്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പലയിടത്തും നിന്ന് ഭീഷണി സന്ദേശങ്ങള്‍ വരുന്നതായും ഹര്‍ജിയില്‍ യുവതി ചൂണ്ടിക്കാട്ടി. തന്നെ ബുദ്ധിമുട്ടിക്കരുതെന്ന് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ യുവതി ആവശ്യപ്പെട്ടു.

Story Highlights: delhi high court, utharpradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top