Advertisement

മാറ്റങ്ങളുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയോടെ രണ്ടാം എഡിഷൻ ആരംഭിക്കും

July 1, 2021
Google News 2 minutes Read
England India Test Championship

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയോടെ ആരംഭിക്കും. ഓഗസ്റ്റ് 4നാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും. പോയിൻ്റ് വിതരണത്തിൽ മാറ്റങ്ങളുമാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം എഡിഷൻ നടക്കുക. ഇത്തവണ ഓരോ ടെസ്റ്റിനും 12 പോയിൻ്റ് വീതം ലഭിക്കും. നേരത്തെ ഒരു പരമ്പരയ്ക്ക് 120 പോയിൻ്റാണ് ഉണ്ടായിരുന്നത്. ഇത്തവണ അതിനു പകരമാണ് പുതിയ രീതി.

ജയിച്ചാൽ 12 പോയിൻ്റ് ലഭിക്കുമെങ്കിൽ സമനിലയ്ക്ക് ലഭിക്കുക 4 പോയിൻ്റ് വീതവും ടൈ ആയാൽ 6 പോയിന്റ് വീതവുമാണ്. പെർസൻ്റേജ് ഓഫ് പോയിൻ്റ് സിസ്റ്റത്തിലൂടെയാവും പോയിൻ്റ് പട്ടികയിലെ സ്ഥാനം നിർണയിക്കുക.

അഞ്ച് മത്സരങ്ങളടങ്ങിയ രണ്ട് പരമ്പരകളേ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലുള്ളൂ. ഒന്ന് ഓഗസ്റ്റിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര, മറ്റൊന്ന് ഡിസംബറിൽ നടക്കുന്ന ആഷസ്. 2022ൽ നടക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ 4 മത്സരങ്ങളുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 4 മത്സരങ്ങളുള്ള ഒരേയൊരു പരമ്പരയാണ് ഇത്. ആകെ 9 ടെസ്റ്റ് ടീമുകൾ ആകെ 6 പരമ്പരകൾ കളിക്കും. മൂന്ന് വീതം ഹോം, എവേ പരമ്പരകളാണ് ഉണ്ടാവുക.

22 മത്സരങ്ങൾ കളിക്കുന്ന ഇംഗ്ലണ്ടിനാണ് ഏറ്റവും കൂടുതൽ മത്സരങ്ങൾ ഉള്ളത്. രണ്ടാമത് ഇന്ത്യയും (19) മൂന്നാമത് ഓസ്ട്രേലിയയും (18) ആണ്.

Story Highlights: England vs India to kick off the second World Test Championship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here