ശുഭ്മൻ ഗില്ലിനു പരുക്ക്; ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല

ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മൻ ഗില്ലിനു പരുക്ക്. ഇതേ തുടർന്ന് താരം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കളിച്ചേക്കില്ല. പരുക്കിൻ്റെ ഗൗരവം പരിഗണിച്ച് താരത്തിന് പരമ്പര മുഴുവൻ നഷ്ടമാവാനും ഇടയുണ്ട്. പരുക്ക് എന്താണ് എന്നതിനെപ്പറ്റി വ്യക്തതയില്ല. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പരുക്കേറ്റെങ്കിലും താര ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിൽ തുടരും. ഗിൽ പുറത്തിരിക്കുകയാണെങ്കിൽ മായങ്ക് അഗർവാൾ ആകും രോഹിതിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയോടെയാണ് ആരംഭിക്കുക. ഓഗസ്റ്റ് 4നാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും. പോയിൻ്റ് വിതരണത്തിൽ മാറ്റങ്ങളുമാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം എഡിഷൻ നടക്കുക. ഇത്തവണ ഓരോ ടെസ്റ്റിനും 12 പോയിൻ്റ് വീതം ലഭിക്കും. നേരത്തെ ഒരു പരമ്പരയ്ക്ക് 120 പോയിൻ്റാണ് ഉണ്ടായിരുന്നത്. ഇത്തവണ അതിനു പകരമാണ് പുതിയ രീതി.
Story Highlights: Shubman Gill likely to be ruled out of the first Test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here