സ്പുട്‌നിക് ലൈറ്റ് പരീക്ഷണം; ഇന്ത്യയില്‍ അനുമതി ഇല്ല

സ്പുട്‌നിക് ലൈറ്റ് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി ഇല്ല. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനാണ് അനുമതി നിഷേധിച്ചത്. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നിഷേധിച്ച വിവരം അറിയിച്ചത്.
ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് ഇതിനായി അനുമതി ആവശ്യപ്പെട്ടത്. അതേസമയം 12 വയസിനും മുകളിലുള്ളവരില്‍ അടിയന്തര വാക്‌സിന്‍ ഉപയോഗത്തിനായി സൈഡസ് കഡില ഡിസിജിഐയ്ക്ക് അപേക്ഷ നല്‍കി. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് അപേക്ഷ നല്‍കിയത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ കൊവിഡ് വാക്‌സിനായ കോവാവാക്‌സ് കുട്ടികളില്‍ ക്ലിനില്‍ പരീക്ഷണം നടത്തുന്ന പരീക്ഷണത്തിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ സമിതി ശുപാര്‍ശ നല്‍കി. 2-17 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ 2-3 ഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നതിനെതിരെയാണ് സമിതി രംഗത്ത് വന്നത്. ആദ്യം മുതിര്‍ന്നവരില്‍ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ സമിതി നിര്‍ദേശിച്ചു.
Story Highlights: sputinik, covid 19, covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here