സൈകോവ്-ഡി വാക്‌സിന് അടിയന്തര ഉപയോഗ അനുമതിക്കായി ഡിസിജിഐയെ സമീപിച്ച് സൈഡസ് കാഡില

തങ്ങൾ വികസിപ്പിച്ച വാക്‌സിന്റെ അടിയന്തര ഉപയോഗ അനുമതിക്കായി ഡിസിജിഐയെ സമീപിച്ച് സൈഡസ് കാഡില. 12 വയസിന് മുകളിലുള്ളവർക്ക് ഉൾപ്പെടെ ഉപയോഗിക്കാൻ സാധിക്കുന്ന വാക്‌സിനാണ് ഇത്.
ഇന്ത്യയിലെ ആദ്യത്തെ ഡിഎൻഎ വാക്‌സിനാണ് സൈകോവ്-ഡി. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അപേക്ഷ നൽകിയത്. രാജ്യത്തെ 28,000 പേരിലാണ് സൈകോവ്-ഡി ക്ലിനിക്കൽ പരീക്ഷണം നടത്തിയത്. 12 വയസ് മുതൽ 18 വയസ് വരെയുള്ള ആയിരം പേരിലും വിജയകരമായി പരീക്ഷണം നടത്തിയിരുന്നു.
സൈകോവ്-ഡിക്ക് അനുമതി നൽകിയാൽ രാജ്യത്ത് അനുമതി നൽകുന്ന അഞ്ചാം കൊവിഡ് വാക്‌സിനാകും ഇത്. നേരത്തെ കൊവാക്‌സിൻ, കൊവിഷീൽഡ്, സ്പുട്‌നിക് വി, മൊഡേണ എന്നീ വാക്‌സിനുകൾക്ക് ഡിസിജിഐ അനുമതി നൽകിയിരുന്നു.
Story Highlights: covid vaccine, zydus cadila
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here