Advertisement

സഞ്ചാരികൾക്ക് കൗതുകമായി ആഗ്രസൻ കി ബാവ്‌ലി

July 2, 2021
Google News 1 minute Read

ചരിത്ര സ്മാരകങ്ങളായ കെട്ടിടങ്ങളും കോട്ടകളും മറ്റും വെറും കല്ലും ചാന്തും മരവും മറ്റു ഉരുപ്പടികളും മാത്രമല്ല. അവക്ക് ദര്‍ശനവും രാഷ്ട്രീയവും സംസ്‌കാരവുമുണ്ട്. ഓരോ ചരിത്ര സ്മാരകവും നിരവധി ഭാഷകളില്‍ സംസാരിക്കുന്നുണ്ട്; ഓരോ കാഴ്ചക്കാരനോടും അവരവരുടെ ഭാഷയില്‍, ഓരോ കാലക്കാരോടും അവരവരുടെ കാലത്തുതന്നെ നിന്നുകൊണ്ട് അവ സംസാരിക്കും. അവക്കെല്ലാം അനേകം വാതിലുകളുണ്ട്. അവയിലൂടെ അകത്തു കടന്നാല്‍ മണ്‍മറഞ്ഞുപോയ ജനതകളെ കാണാം. അവരുടെ വിശ്വാസവും രാഷ്ട്രീയവും ഭാഷയും കലയും ജീവിതവും സമീപനവും അങ്ങനെ പലതും കണ്ടറിയാം. ചരിത്ര സ്മാരകങ്ങളിലെ സന്ദര്‍ശനം സ്വന്തം വേരുകള്‍ തേടിയുള്ള യാത്രയാണെന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. ഓരോ യാത്രയിലെയും കാഴ്ചകള്‍ തങ്ങള്‍ ആരാണെന്ന കണ്ടെത്തലാണെന്നര്‍ഥം. ഓരോ ജനവിഭാഗത്തിന്റെയും അസ്തിത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും വിളംബരമായ ചരിത്രസ്മാരകങ്ങള്‍ ഇന്നലെകളില്‍ അവര്‍ നിലനിന്നതിന്റെ തെളിവുകള്‍ മാത്രമല്ല, ഇന്ന് അവര്‍ക്ക് നിലനില്‍ക്കാനുള്ള കരുത്തും നാളെ അവര്‍ നിലനില്‍ക്കേണ്ടതിന്റെ അനിഷേധ്യമായ ന്യായവും കൂടിയാണ്.

ഒരുപാട് ചരിത്ര ശേഷിപ്പുകളുടെ മഹാനഗരമാണ് ഡൽഹി. നഗര മധ്യത്തിൽ വാസ്തു ചാരുതയുടെ പ്രതീകമായി നിൽക്കുന്ന ഒരു ചരിത്ര സ്മാരകം അവിടെയുണ്ട്. ആഗ്രസൻ കി ബാവ്‌ലി, മുൻ തലമുറയുടെ ജല സംഭരണ മാതൃകയാണ് ഈ ചരിത്ര സ്മാരകം.

നിരവധി ചരിത്രവും ദുരൂഹതകളും നിറഞ്ഞതാണ് ഈ പുരാതന കേന്ദ്രം. നഗര ഹൃദയത്തിലെ ഒരു ചെറിയ കോട്ടയണിയത്. ജലം സൂക്ഷിക്കുന്ന കോട്ട. കോട്ടയുടെ മതിൽക്കെട്ടിന് താഴെ 108 പടികൾ ഇറങ്ങി ചെല്ലുന്നത് ഒരു കിണറിലേക്കാണ്. ബാവ്‌ലി എന്ന വാക്കിനർത്ഥം കിണർ എന്നാണ്.

മഹാഭാരത കാലത്തോളം പഴക്കമുള്ളതാണ് ഈ ചരിത്ര സ്മാരകമെന്ന് വിശ്വസിക്കുന്നു. മഹാരാജാവായ അഗ്രാസനനാണ് ആഗ്രസൻ കി ബാവ്‌ലി നിർമ്മിച്ചത്. പിന്നീട് പതിനാലാം നൂറ്റാണ്ടിൽ അഗ്രാസനന്റെ പിന്മുറക്കാർ ഇതിന്റെ പുനർ നിർമാണം നടത്തിയെന്നാണ് ചരിത്രം പറയുന്നത്.

വരൾച്ച കാലത്ത് ജലം സംഭരിച്ച് വെക്കുവാൻ വേണ്ടിയാണ് ഈ ജല സംഭരണി നിർമിച്ചത്. തുഗ്ലക്കിന്റെ കാലത്തും ഈ കോട്ട പുനർ നിർമിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഭംഗിയായി നിർമിച്ചിരിക്കുന്ന പടവുകളുടെ രണ്ട് വശങ്ങളിലായി കമാനങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.

പുറത്ത് നിന്നുള്ള ഒരു ശബ്ദവും ഉള്ളിൽ കടക്കാത്ത രീതിയിലാണ് കോട്ടയുടെ വാസ്തു വിദ്യ. രാജ്യത്തിന് മാതൃകയാകുന്ന ഈ ജല സംഭാരം സ്മാരകം സഞ്ചാരികളിൽ കൗതകം ഉണർത്തുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here