Advertisement

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമമുണ്ടാകും

July 2, 2021
1 minute Read

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ആരോപണങ്ങളെ പൂര്‍ണമായി തള്ളിപ്പറഞ്ഞിട്ടും പാര്‍ട്ടിയെ ലക്ഷ്യം വയ്ക്കുന്നതില്‍ ഗൂഡാലോചനയുണ്ടെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. ഇതിനെ ഏത് രീതിയില്‍ പ്രതിരോധിക്കണമെന്ന ചര്‍ച്ച യോഗത്തിലുണ്ടാകും.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജിവച്ചതോടെ അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് ആര് എന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകളും ഇന്നുണ്ടാകും. ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷന്മാര്‍, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ കാര്യത്തിലും തീരുമാനമുണ്ടാകും.

Story Highlights: CPIM STATE SECRETERIAT

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top