Advertisement

പ്രതിഷേധത്തിൽ പങ്കാളിയായി; കുറ്റ്യാടി എംഎൽഎയ്‌ക്കെതിരെ പാർട്ടി നടപടി

July 2, 2021
Google News 1 minute Read

കുറ്റ്യാടി എംഎൽഎ കെ. ടി കുഞ്ഞമ്മദ് കുട്ടിക്കെതിരെ പാർട്ടി നടപടി. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവും പ്രതിഷേധന പ്രകടനങ്ങളുമായി ബന്ധപ്പെട്ടാണ് കുഞ്ഞമ്മദ് കുട്ടിക്കെതിരെ പാർട്ടി നടപടി.

ജില്ലാ സെക്രട്ടേറിയറ്റിന്റേയും ജില്ലാ കമ്മിറ്റിയുടേയും തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. ഈ മാസം ഒൻപത്, പത്ത് തീയതികളിൽ ചേരുന്ന സംസ്ഥന കമ്മിറ്റി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാർത്ഥി മോഹമാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. മുന്നണി തീരുമാനപ്രകാരം കുറ്റ്യാടി സീറ്റ് സിപിഐഎം, കേരള കോൺഗ്രസ് എമ്മിന് വിട്ടു നൽകിയിരുന്നു. ഇതനുസരിച്ച് മുഹമ്മദ് ഇക്ബാലിനെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. ഇതിനെതിരെ സിപിഐഎം പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

Story Highlights: Kuttyadi MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here