ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വളപ്പിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയ സംഭവം; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വളപ്പിൽ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ കർശനനടപടി വേണമെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണഭീഷണി നിലനിൽക്കെയാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വളപ്പിൽ ഡ്രോൺ കണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. വിഷയത്തിൽ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ കർശന നടപടിയെടുക്കണമെന്ന് പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Story Highlights: Drone spotted over Indian high commission in Islamabad, India
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here