Advertisement

ഇസ്ലാമാബാദിലെ ഡ്രോൺ സാന്നിധ്യം ; ഇന്ത്യയുടെ ആരോപണങ്ങൾ നിഷേധിച്ച് പാകിസ്താൻ

July 2, 2021
Google News 2 minutes Read

ഇന്ത്യൻ ഹൈക്കമ്മിഷൻ വളപ്പിൽ ഡ്രോൺ കണ്ട സംഭവത്തിൽ പ്രതികരണവുമായി പാകിസ്താൻ. ഡ്രോൺ സാന്നിധ്യം ആരോപണം മാത്രമെന്നാണ് പാക് വിശദീകരണം. ഇതു സംബന്ധിച്ച് യതൊരു തെളിവും ഇന്ത്യ നൽകിയിട്ടില്ലെന്നും പാകിസ്ഥാൻ പ്രതികരിച്ചു. പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിന്റേതാണ് പ്രതികരണം.

ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വളപ്പിൽ ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ പാകിസ്ഥാനെ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ കർശനനടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Story Highlights: Drone spotted over Indian high commission in Islamabad, Pakistan Response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here