ഭർത്താവിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 19കാരിയെ ക്രൂരമായി മർദ്ദിച്ച് മരത്തിൽ കെട്ടിത്തൂക്കി

ഭർത്താവിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 19കാരിയെ ക്രൂരമായി മർദ്ദിച്ച് മരത്തിൽ കെട്ടിത്തൂക്കി. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. മുൻപ് ഒരു തവണ യുവതി ഭർത്താവിൻ്റെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രണ്ടാം വട്ടം രക്ഷപ്പെടാൻ ശ്രമിച്ചെതിനെ തുടർന്നാണ് യുവതിയെ മർദ്ദിച്ചത്.
മൂന്ന് പുരുഷന്മാർ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അലിരാജ്പൂർ പൊലീസിൻ്റെ സൈബർ സെൽ വിഭാഗം ഈ വിഡിയോ കാണുകയും തുടർന്ന് അന്വേഷണം നടത്തുകയുമായിരുന്നു. അന്വേഷണത്തിനൊടുവിൽ ജൂലൈ ഒന്നിന് യുവതിയെ പരുക്കുകളോടെ സ്വന്തം വീട്ടിൽ കണ്ടെത്തി. യുവതിയെ മർദ്ദിച്ചത് പിതാവ് കേൽ സിംഗും സഹോദരീപുത്രന്മാരും ആണെന്നും പൊലീസ് മനസ്സിലാക്കി. തുടർന്ന് കുടുംബാംഗങ്ങൾക്ക് പൊലീസ് കൗൺസിലിംഗ് നൽകി. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു.
പൊലീസ് പറയുന്നത് പ്രകാരം യുവതി വിവാഹജീവിതത്തിൽ സന്തുഷ്ട ആയിരുന്നില്ല. ഭർതൃഗൃഹത്തിൽ വച്ച് യുവതിക്ക് പീഡനം ഏൽക്കാറുണ്ടായിരുന്നു. ഇതേ തുടർന്നാണ് യുവതി ഭർതൃഗൃഹത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.
Story Highlights: lady beaten up for trying to escape from husband’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here