തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി

തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ജൂലൈ 12 വരെയാണ് തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടിയത്. സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ് വന്നതിനെ തുടർന്നാണ് തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്.
റെസ്റ്റോറൻ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. അമ്യൂസ്മെൻ്റ് പാർക്കുകൾക്കും 50 ശതമാനം കപ്പാസിറ്റിയിൽ തുറന്ന് പ്രവർത്തിക്കാം.
അതേസമയം രാജ്യത്ത് ഇന്നലെ 46,617 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 853 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ നാല് ലക്ഷം പിന്നിട്ടു. 59,384 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതുവരെ 30,458,251 പേർക്ക് കൊവിഡ് 19 ബാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 400,312 പേർ മരണപ്പെട്ടു.
പ്രതിദിന രോഗികളിലും മരണനിരക്കിലും കഴിഞ്ഞ ദിവസത്തെക്കാൾ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 24 ദിവസം കൊണ്ടാണ് മരണസംഖ്യ മൂന്നരലക്ഷത്തിൽ നിന്ന് നാല് ലക്ഷം കടന്നിരിക്കുന്നത്. ആകെ മരണനിരക്ക് നാല് ലക്ഷം എത്തിയതിൽ അമേരിക്കയും ഇന്ത്യയും ബ്രസീലുമാണ് മുൻനിരയിൽ.
Story Highlights: Tamil Nadu Extends Lockdown Till July 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here