പൊലീസിൽ നിന്ന് രക്ഷപ്പെടാൻ നാലാം നിലയിൽ നിന്ന് ചാടി; 38കാരന് ദാരുണാന്ത്യം

പൊലീസിൽ നിന്ന് രക്ഷപ്പെറ്റാൻ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടിയ 38കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഭിവണ്ടിയിൽ താമസിക്കുന്ന ജമീൽ ഖുറേഷി എന്നയാളാണ് മരണപ്പെട്ടത്. ഗുജറാത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി ഗുജറാത്ത് ക്രൈം ബ്രാഞ്ച് എത്തി ഇയാൾ ഉണ്ടായിരുന്ന കെട്ടിടം വളഞ്ഞു. ഇതിനു പിന്നാലെയാണ് ജമീൽ താഴേക്ക് ചാടിയത്.
പൊലീസ് ഇയാളുടെ വീടിൻ്റെ വാതിലിൽ മുട്ടിയപ്പോൾ ഇയാൾ ഓടി വീടിൻ്റെ ജനാലയിലൂടെ താഴേക്ക് ചാടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. മുൻപും ഇയാൾ സമാന രീതിയിൽ ചാടി രക്ഷപ്പെട്ടിരുന്നു എന്ന് പൊലീസ് പറയുന്നു. കൊലപാതകം, കൊലപാതക ശ്രമം അടക്കം നിരവധി കേസുകളാണ് ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിലവിലുള്ളത്.
Story Highlights: Wanted Man Jumps To Death To Evade Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here