Advertisement

54 ദിവസത്തെ ബിജെപി ഭരണം; അസമില്‍ പൊലീസ് വെടിവെച്ചുകൊന്നത് 11 പേരെ

July 3, 2021
Google News 0 minutes Read

അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ പുതിയ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊലീസ് വെടിവെച്ചുകൊന്നത് 11 പേരെ. 54 ദിവസം മുന്‍പാണ് അസമില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

കൊല്ലപ്പെട്ട 11 പേരില്‍ ആറ് പേരേയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചുവെന്നാണ് പൊലീസ് വാദം. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, കാലിക്കടത്ത്, മയക്ക് മരുന്ന് കടത്ത്, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.

കന്നുകാലി കടത്ത് ആരോപിച്ച് വെള്ളിയാഴ്ച ഒരാളെ പൊലീസ് വെടിവെച്ചുകൊന്നിരുന്നു. ഇയാൾ പൊലീസിന്റെ പിസ്റ്റള്‍ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് വെടിവെച്ചതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചിരുന്നു. ഓടി രക്ഷപ്പെടാനുള്ള മറ്റ് ശ്രമങ്ങളെല്ലാം അസമിലെ സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ജിപി സിംഗ് ട്വിറ്ററിൽ വിവരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here