Advertisement

ആഭ്യന്തര ക്രിക്കറ്റർമാരുടെ ശമ്പളം വർധിപ്പിച്ച് ബിസിസിഐ; റിപ്പോർട്ട്

July 3, 2021
Google News 2 minutes Read
BCCI pay hike cricketers

ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം കുത്തനെ വർധിപ്പിച്ച് ബിസിസിഐ. ശമ്പളത്തിൽ ഇരട്ടിയോളം വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് താരങ്ങൾക്കും ഐപിഎൽ താരങ്ങൾക്കും വലിയ തുക ശമ്പളമായി ലഭിക്കാറുണ്ടെങ്കിലും ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ കാര്യം അങ്ങനെ ആയിരുന്നില്ല. ഇതിന് മാറ്റം വരുത്തിയാണ് ബിസിസിഐയുടെ തീരുമാനം. ദൈനിക് ജാഗരനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ അധികം കളിച്ചിട്ടുള്ള താരങ്ങൾക്ക് ദിവസേന 60,000 രൂപ മാച്ച് ഫീ ആയി ലഭിക്കും. അതിൽ താഴെ മത്സരങ്ങൾ കളിച്ചിട്ടുള്ളവർക്ക് 45,000 രൂപ വീതമാവും ലഭിക്കുക. ഫൈനൽ ഇലവനിൽ ഉൾപ്പെടാത്ത താരങ്ങൾക്ക് ഈ തുക പകുതിയാവും. ഇതോടൊപ്പം 1000 രൂപ ദിവസച്ചെലവുകൾക്കായും ലഭിക്കും. ഇപ്പോൾ മാച്ച് ഫീ ആയി ദിവസേന 35,000 രൂപയാണ് ലഭിക്കുന്നത്.

വൈറ്റ് ബോൾ ക്രിക്കറ്റിലും ശമ്പളം വർധിപ്പിച്ചു. വിജയ് ഹസാരെ ട്രോഫിയിൽ 35,000 രൂപയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 17,500 രൂപയും വീതമാണ് താരങ്ങൾക്ക് മാച്ച് ഫീ ലഭിക്കുക.

Story Highlights: BCCI to announce pay hike for Indian domestic cricketers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here