Advertisement

സമുദ്ര സാമ്രാജ്യമൊരുക്കി ബെംഗളൂരു റെയിൽവേ സ്റ്റേഷൻ

July 3, 2021
1 minute Read

ട്രെയിൻ കാത്ത് മണിക്കൂറുകളോളം റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്നത് പോലെ ബോറടിപ്പിക്കുന്ന അവസ്ഥകൾ വേറെയുണ്ടാവില്ല. എന്നാൽ ഇനി ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ ട്രെയിൻ അൽപ്പം കൂടി വൈകി വന്നിരുന്നെകിൽ എന്ന് ആശിച്ചു പോകും. അത്തരമൊരു വിസ്മയ ലോകമാണ് റെയിൽവേ അധികൃതർ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. കടലത്തിനടിയിലെ മായാലോകം കണ്മുന്നിലേക്ക് തുറന്നിടുന്ന ഭീമൻ അക്വേറിയം ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ തുറന്നു.

യാത്രക്കാർക്ക് അവസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കാനും സ്റ്റേഷനായിലെ കാത്തിരിപ്പ് സമയങ്ങൾ ആനന്ദകരമാക്കാനും ലക്ഷ്യമായിട്ട് കൊണ്ടാണ് ഇന്ത്യൻ റെയിൽ‌വേ സ്റ്റേഷൻ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് (ഐആർ‌എസ്ഡിസി) ആണ് കെ‌എസ്‌ആർ ബെംഗളൂരു സ്റ്റേഷനിൽ ഈ അക്വേറിയം ഒരുക്കിയത്. റെയിൽവേയിലെ ആദ്യത്തെ മൂവബിൾ ഫ്രഷ് വാട്ടർ ടണൽ ആണിത്. വിവിധ തരത്തിലുള്ള മത്സ്യങ്ങളും കടൽസസ്യങ്ങളുമെല്ലാമുള്ള ഈ അക്വേറിയം വ്യാഴാഴ്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുത്തു.

എച്ച്‌.എൻ‌.ഐ. അക്വാട്ടിക് കിംഗ്‌ഡവുമായി സഹകരിച്ചാണ് ഇത്തരത്തിലുള്ള ഒരു ജല പാർക്ക് വികസിപ്പിച്ചതെന്ന് ഐ‌.ആർ‌.എസ്.ഡി.സി. പ്രസ്താവനയിൽ പറഞ്ഞു. ആമസോൺ നദിയിലെ ആവാസവ്യവസ്ഥയാണ് ഇതിന്‍റെ വികസനത്തിന്‍റെ അടിസ്ഥാന ആശയമായി ഉപയോഗിച്ചത്. 12 കോടി രൂപ ചെലവഴിച്ചാണ് ഈ അക്വേറിയം നിർമ്മിച്ചിരിക്കുന്നത്.

12 അടി നീളമുള്ള ഈ സമുദ്ര സാമ്രാജ്യം കടലിനടിയിലെ ജീവിതത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ആളുകളെ സഹായിക്കും. യാത്രക്കാർക്ക് അവ്സമീരയമായ അനുഭവം സമ്മാനിക്കുന്നതിനോടൊപ്പം റെയിൽവേയ്ക്ക് വരുമാനം നേടിക്കൊടുക്കാനും അക്വേറിയം സഹായിക്കും. ഒരാൾക്ക് അക്വേറിയത്തിൽ പ്രവേശിക്കാൻ 25 രൂപ നിരക്കാണ് ഈടാക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു സമയം 25 പേർക്ക് മാത്രമേ അക്വേറിയത്തിൽ പ്രവേശിക്കാനാകു.

പ്രവേശന കവാടത്തിനരികെ സന്ദര്‍ശകരെ ചിരിച്ചു വണങ്ങി സ്വാഗതം ചെയ്യുന്ന ഒരു ഭീമന്‍ ഡോള്‍ഫിനെ കാണാം. ഇതാണ് 3D സെൽഫി ഏരിയ. രണ്ട് മുതൽ മൂന്ന് അടി വരെ നീളമുള്ള അലിഗേറ്റർ ഗാർ, തിരണ്ടികള്‍, മൂന്നര അടി വരെ നീളമുള്ള ഈലുകൾ, സ്രാവുകൾ, കൊഞ്ചുകള്‍, ഒച്ചുകൾ, ചെമ്മീൻ തുടങ്ങി നിരവധി ജലജീവികള്‍ ഇവിടെയുണ്ട്. പ്രകൃതിദത്ത പാറകൾ എന്നിവ കൊണ്ട് അക്വേറിയം അലങ്കരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top