വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റെക്‌സ് സന്ദര്‍ശിക്കുന്നു

വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റെക്‌സ് സന്ദര്‍ശിക്കുന്നു. റെയ്ഡ് സംബന്ധിച്ച പരാതി പരിശോധിക്കാനാണ് സന്ദര്‍ശനം എന്നാണ് സൂചന. ഉദ്യോഗസ്ഥര്‍ സാബു ജേക്കബുമായി ചര്‍ച്ച നടത്തുന്നുവെന്നും വിവരം.
അതേസമയം കിറ്റെക്‌സില്‍ രാഷ്ട്രീയ വേട്ടയാടല്‍ നടന്നിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ അവകാശപ്പെട്ടു. രാഷ്ട്രീയവും വ്യവസായവും രണ്ടായി കാണുന്ന സര്‍ക്കാരാണിത്. കമ്പനിയിലെ തൊഴില്‍ ചൂഷണം പരിശോധിക്കേണ്ട കാര്യമാണെന്നും ഡിവെെഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.
സര്‍ക്കാരുമായി ചേര്‍ന്നുള്ള 3500 കോടിയുടെ പദ്ധതിയാണ് കിറ്റെക്‌സ് ഒഴിവാക്കിയത്. 11 തവണ വിവിധ വകുപ്പുകള്‍ കഴിഞ്ഞ മാസം റെയ്ഡ് നടത്തിയിരുന്നുവെന്നാണ് ആരോപണം. അതേസമയം പ്രശ്നത്തിന് ക്രിയാത്മകമായ പരിഹാരം കാണുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് വ്യവസായ വകുപ്പ് അധികൃതര്‍ കിറ്റെക്‌സ് സന്ദര്‍ശിക്കുന്നത്.
Story Highlights: kitex, industrial department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here