Advertisement

കേരളത്തിന് പുറത്ത് വ്യവസായം തുടങ്ങുന്നതില്‍ തീരുമാനമായില്ലെന്ന് കിറ്റെക്‌സ് എംഡി സാബു; രേഖകള്‍ തൃപ്തികരമെന്ന് വ്യവസായ വകുപ്പ്

July 3, 2021
Google News 1 minute Read

കേരളത്തിന് പുറത്ത് വ്യവസായം തുടങ്ങുന്നതില്‍ തീരുമാനമായില്ലെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്ന സൗകര്യം എങ്ങനെയെന്നതിന് ശേഷം തീരുമാനമെടുക്കും. രേഖകളെല്ലാം വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. മുതല്‍ മുടക്കി വ്യവസായം തുടങ്ങുന്നവര്‍ അടക്കം എല്ലാവരും നേരിടുന്ന പ്രശ്‌നങ്ങളാണിവ. എല്ലാവര്‍ക്കും സമാധാനപരമായി വ്യവസായം തുടങ്ങാനുള്ള സുതാര്യമായ സാഹചര്യം ഉണ്ടാക്കിയെടുക്കണമെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.

അതേസമയം കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് നല്‍കിയ രേഖകള്‍ തൃപ്തികരമെന്ന് വ്യവസായ വകുപ്പ് അറിയിച്ചു. പരിശോധന സംബന്ധിച്ച് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ജില്ലാ ജനറല്‍ മാനേജര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 11 തവണ വിവിധ വകുപ്പുകള്‍ കിറ്റെക്‌സില്‍ റെയ്ഡ് നടത്തിയതോടെയാണ് കിറ്റെക്‌സും സര്‍ക്കാരും തമ്മില്‍ ഭിന്നത ഉടലെടുത്തത്. ഇതേത്തുടര്‍ന്ന് സര്‍ക്കാരുമായി ചേര്‍ന്നുള്ള 3500 കോടിയുടെ പദ്ധതിയാണ് കിറ്റെക്‌സ് ഒഴിവാക്കിയത്. വിഷയത്തില്‍ ക്രിയാത്മകമായ പരിഹാരം കാണുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞിരുന്നു.

Story Highlights: kitex issue, sabu m jacob

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here