Advertisement

‘കെ. സുരേന്ദ്രനെ വേട്ടയാടാൻ അനുവദിക്കില്ല; ചോദ്യം ചെയ്യലിന് ഹാജരാകണോ എന്നത് പിന്നീട് തീരുമാനിക്കും’: കുമ്മനം രാജശേഖരൻ

July 3, 2021
Google News 1 minute Read

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പിന്തുണച്ച് കുമ്മനം രാജശേഖരൻ. കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് സിപിഐഎമ്മിന്റെ കേസുകൾ മറയ്ക്കാനാണെന്ന് കുമ്മനം രാജശേഖരൻ ട്വന്റിഫോറിനോട് പറഞ്ഞു.

ചോദ്യം ചെയ്യലിനായി കെ. സുരേന്ദ്രൻ ഹാജരാകണോ എന്നത് പിന്നീട് തീരുമാനിക്കും. കെ. സുരേന്ദ്രനെ വേട്ടായാടാൻ അനുവദിക്കില്ല. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം ധർമരാജന്റേത് തന്നെയെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

ബിജെപിക്കെതിരെ സംഘടിതമായ നീക്കമാണ് നടക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനുള്ള കള്ളക്കളിയാണ് സിപിഐഎം നടത്തുന്നത്. കേസിൽ പിടിയിലായവർക്ക് സിപിഐഎം ബന്ധമുണ്ട്. കേസ് തെളിയിക്കുകയല്ല മറിച്ച്, ബിജെപിക്കെതിരെയുള്ള പകവീട്ടലാണ് നടക്കുന്നതെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.

കൊടകര കുഴൽപ്പണക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പൊലീസ് കെ. സുരേന്ദ്രന് നേട്ടിസ് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് പൊലീസ് സംഘം നോട്ടിസ് നൽകിയത്.

Story Highlights: Kodakara case, K Surendran, Kummanam rajasekharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here