Advertisement

വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ വേണ്ട; കിറ്റെക്‌സ് വിഷയം ഗൗരവമായി കാണുന്നുവെന്ന് പി രാജീവ്

July 3, 2021
Google News 1 minute Read

കിറ്റെക്‌സുമായി ബന്ധപ്പെട്ട വിഷയം അതീവ ഗൗരവമായി കാണുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. തന്റെ നിര്‍ദേശപ്രകാരമാണ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിലെത്തിയത്. കിറ്റെക്‌സ് മാനേജ്‌മെന്റുമായി സംസാരിച്ചുവെന്ന് പറഞ്ഞ മന്ത്രി, വ്യവസായ വകുപ്പില്‍ മിന്നല്‍പരിശോധനകള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വ്യക്തമാക്കി. അതേസമയം നാടിന് ക്ഷീണമുണ്ടാക്കുന്ന രീതിയില്‍ ആരും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

കിറ്റെക്‌സില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇടപെട്ടതെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. അതിനിടെ കിറ്റെക്‌സിനോട് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം.
ആരോപണങ്ങള്‍ക്കുപിന്നാലെ കിറ്റെക്‌സില്‍ രാഷ്ട്രീയ വേട്ടയാടല്‍ നടന്നിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ അവകാശപ്പെട്ടു. രാഷ്ട്രീയവും വ്യവസായവും രണ്ടായി കാണുന്ന സര്‍ക്കാരാണിത്. കമ്പനിയിലെ തൊഴില്‍ ചൂഷണം പരിശോധിക്കേണ്ട കാര്യമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വ്യക്തമാക്കി.

Story Highlights: kitex, p rajiv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here