Advertisement

മദ്യലഹരിയിൽ യുവതിക്ക് നേരെ അതിക്രമം; സീരിയൽ നടൻ അറസ്റ്റിൽ

July 3, 2021
Google News 1 minute Read

മദ്യലഹരിയിൽ യുവതിയെ ഉപദ്രവിച്ചെന്ന പരാതിയിൽ സീരിയൽ നടൻ അറസ്റ്റിൽ. ഹിന്ദി സീരിയൽ താരമായ പ്രചീൻ ചൗഹാൻ ആണ് അറസ്റ്റിലായത്. മലാഡ് ഈസ്റ്റ് സ്വദേശിനിയായ 22 കാരിയുടെ പരാതിയിലാണ് പൊലീസ് നടപടി.

‘കസൗടീ സിന്ദഗീ കേ’ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നടനാണ് പ്രചീൻ ചൗഹാൻ. ഇതിൽ സുബ്രതോ ബസു എന്ന കഥാപാത്രത്തെയാണ് പ്രചീൻ അവതരിപ്പിച്ചത്. മദ്യലഹരിയിൽ പ്രചീൻ ചൗഹാൻ അതിക്രമം കാട്ടിയെന്ന് കാണിച്ച് കുരർ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. പ്രചീനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

Story Highlights: TV Actor, pracheen chauhan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here