ഫിലിപ്പൈന്‍സില്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 17 ആയി; തെരച്ചില്‍ തുടരുന്നു

ഫിലിപ്പൈന്‍സില്‍ സൈനിക വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. നാല്‍പതോളം പേരെ രക്ഷപെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 85 സൈനികരുമായി സുളുവില്‍ നിന്ന് പറന്നുയര്‍ന്ന എസി-130 വ്യോമസേന വിമാനമാണ് ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത് മണിയോടെ തകര്‍ന്നുവീണചത്. വിമാനം കൂപ്പുകുത്തി വീഴുന്നതിന് മുന്‍പ് സൈനികരില്‍ ചിലര്‍ താഴേക്ക് ചാടിയതായി സുളു ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ വില്യം ഗോന്‍സെയില്‍സ് പറഞ്ഞു. രാജ്യത്ത് വ്യോമസേനാ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. പരുക്കേറ്റ സൈനികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും വില്യം ഗോന്‍സെയില്‍സ് പറഞ്ഞു. അപകടത്തില്‍ ഇനിയും സൈനികരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.
Story Highlights: plane crash philipines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here