Advertisement

യു.പിയില്‍ പ്രയങ്ക നയിക്കും; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച്‌ അധികാരത്തിലെത്തും: അജയ്കുമാര്‍ ലല്ലു

July 4, 2021
Google News 1 minute Read

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്കാ ഗാന്ധി നയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും ലല്ലു വ്യക്തമാക്കി. സഖ്യത്തിനില്ലെന്ന് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.

പ്രിയങ്ക ഗാന്ധിയുടെ മേല്‍നോട്ടത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക. അവരുടെ നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും. യു.പി ഗവണ്‍മെന്റിന്റെ പ്രധാന എതിരാളി കോണ്‍ഗ്രസാണെന്നും മികച്ച പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും ലല്ലു പറഞ്ഞു.

“പ്രിയങ്കാജിയുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്ത് ഒരുക്കങ്ങള്‍ തുടങ്ങിയത്. അവര്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. കോണ്‍ഗ്രസിനെ യു.പിയിലുള്ളവര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്” – അജയ് കുമാര്‍ ലല്ലു പറയുന്നു.

പ്രിയങ്കയുടെ നേതൃത്വത്തില്‍ പാര്‍ട്ടി അടിത്തറ ഭദ്രമാണ്. സംസ്ഥാനത്ത് മാറ്റത്തിന്റെ ചിറകടികള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. യു.പിയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശും. അതിന്റെ പേര് പ്രിയങ്ക ഗാന്ധിയെന്നാണെന്നും ലല്ലു പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here