Advertisement

കര്‍ഷക പ്രതിഷേധം പാര്‍ലമെന്റിന് മുന്നിലേക്ക്; വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെ സമരം

July 4, 2021
Google News 1 minute Read

എട്ടുമാസമായി തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്റിന് മുന്‍പിലേക്ക് നേരിട്ടെത്തിക്കാനൊരുങ്ങി കര്‍ഷക സംഘനകള്‍. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷക സംഘടനകള്‍ സമരം നടത്തും. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സംഘടനകളുടെ തീരുമാനം.

ഒരു ദിവസത്തെ പ്രതിഷേധത്തില്‍ അഞ്ച് കര്‍ഷക നേതാക്കളും 200 കര്‍ഷകരും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനം ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തില്‍ സമരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍. ഈ മാസം 19നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഡല്‍ഹി അതിര്‍ത്തികളില്‍ എട്ടുമാസമായി തുടരുന്ന സമരം പാര്‍ലമെന്റിന് മുന്നിലേക്ക് നേരിട്ടെത്തിക്കാനൊരുങ്ങുന്നത്. ഇന്നു ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൂടി ഉറപ്പുവരുത്തുന്നതിനായി നേതാക്കള്‍ക്ക് കത്ത് നല്‍കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം അതിര്‍ത്തികളില്‍ നടക്കുന്ന സമരം രാജ്യതലസ്ഥാനത്തേക്ക് കടക്കാതിരിക്കാന്‍ കനത്ത സുരക്ഷയും പരിശോധനയും ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നാണ് സൂചന.

Story Highlights: FARMERS PROTEST DELHI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here