ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; ശാസ്ത്രജ്ഞന്‍ ശശികുമാറിന്റെ മൊഴിയെടുത്തു

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ ശാസ്ത്രജ്ഞന്‍ ശശികുമാറിന്റെ മൊഴി രേഖപ്പെടുത്തി സിബിഐ. തിരുവനന്തപുരത്ത് വച്ചാണ് സിബിഐ സംഘം മൊഴിയെടുത്തത്. നേരത്തെ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം നമ്പി നാരായണന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് നമ്പി നാരായണന്റെ സഹപ്രവര്‍ത്തകനായിരുന്ന ശശികുമാറില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇതിനിടെ ഇന്ന് നമ്പി നാരായണന്റെ വീട്ടിലെത്തിയ സിബിഐ സംഘം അദ്ദേഹത്തോട് പഴയ കേസുമായി ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെട്ടു.
Story Highlights: isro spy case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here