Advertisement

നിയന്ത്രണങ്ങളോടെ ഇന്നും ലോക്ഡൗൺ

July 4, 2021
Google News 1 minute Read

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ ഇന്നും തുടരും. ഇളവുകൾ നാളെ മുതൽ പതിവുപോലെ

ടിപിആർ കുറവുള്ള സ്ഥലങ്ങളിൽ ദേവാലയങ്ങൾ ഇന്നും തുറക്കും. പ്രവേശനാനുമതി 15 പേർക്കു മാത്രം സ്വകാര്യ ബസ് സർവീസ് ഉണ്ടാകില്ല. അവശ്യസേവന മേഖലയി‍ലുള്ളവർക്കായി കെഎസ്ആർടിസി പരിമിത സർവീസുകൾ നടത്തും. ടിപിആർ ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരും.

അവശ്യമേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ് ഇന്നും ഇളവ്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ, ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യ, മാംസ വിൽപന ശാലകൾ, ബൂത്തുകൾ, കള്ളു ഷാപ്പുകൾ എന്നിവയ്ക്കു മാത്രമാണ് പ്രവർത്തനാനുമതി (രാവിലെ 7 മുതൽ വൈകിട്ട് 7 വരെ). ഹോട്ടലുകളിൽ നേരിട്ടെത്തി പാഴ്സൽ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. നിർമാണ മേഖലയിലുള്ളവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാം.

Story Highlights: Lockdown kerala Restrictions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here