പുഷ്ക്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷകർ സിംഗ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കും. വൈകിട്ട് 6 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണ്ണർ സത്യവാചകം ചൊല്ലി നൽകും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തീരഥ് സിംഗ് റാവത്ത് രാജിവെച്ചതോടെയാണ് പുതിയ നേതൃത്വത്തെ കണ്ടെത്തേണ്ടി വന്നത്.
ഗ്രൂപ്പ് വഴക്കിനെത്തുടർന്ന് ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി, മാർച്ച് 10-നാണ് തിരഥ് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായത്. നിയമസഭാംഗമല്ലാത്ത തിരാത്തിനെ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പുനടത്തി എം.എൽ.എ. ആക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.എന്നാൽ കൊവിഡ് സാഹചര്യത്തിൽ കണക്കുകൂട്ടൽ തെറ്റിച്ചു.
സംസ്ഥാനത്തെ ഭരണഘടന പ്രതിസന്ധി മറികടക്കാനായിരുന്നു കഴിഞ്ഞ ദിവസം തിരത്ത് സിംഗ് റാവത്ത് രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ നാലുമാസത്തിനിടെയുള്ള മൂന്നാമത്തെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന പുഷ്ക്കർ സിംഗ് ധാമിക്ക് വെല്ലുവിളികൾ ഏറെയുണ്ട്.
Story Highlights: Pushkar Singh Dhami is new Uttarakhand CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here