Advertisement

വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം; അയല്‍വാസി പിടിയില്‍

July 4, 2021
Google News 1 minute Read

ഇടുക്കി വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടി പീഡനത്തിന് ഇരയായതായാണ് കണ്ടെത്തല്‍. സംഭവത്തില്‍ അയല്‍വാസിയെ കസ്റ്റഡിയില്‍ എടുത്തു. അയല്‍വാസിയായ അര്‍ജുനാണ് (22) പിടിയിലായത്. കുട്ടിയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിനെ ചുരക്കുളം എസ്റ്റേറ്റിലെ വീട്ടിനുള്ളില്‍ കൊന്ന് കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. ലയത്തിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് മരണം എന്നായിരുന്നു ആദ്യ നിഗമനം.

കഴിഞ്ഞ ബുധനാഴ്ച മൂന്ന് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ ഉപയോഗിച്ച് കുരുക്കിയ നിലയില്‍ ആയിരുന്നു മൃതദേഹം. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജിലാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

കൃത്യം നടന്ന ദിവസം അര്‍ജുന്‍ വീട്ടിലെത്തി പീഡിപ്പിക്കുന്നതിന് ഇടയില്‍ കുട്ടി ബോധരഹിതയാകുകയായിരുന്നു. കുട്ടി മരിച്ചെന്ന് കരുതി പ്രതി വീടിനുള്ളില്‍ കെട്ടിത്തൂക്കി രക്ഷപ്പെട്ടു. പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നത്. പോക്‌സോ ചുമത്തിയ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

Story Highlights: crime, idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here