Advertisement

വിദ്യാര്‍ത്ഥിയോട് അപമര്യാദയായി സംസാരിച്ച സംഭവം; മുകേഷിന് എതിരെ എംഎസ്എഫും

July 4, 2021
Google News 1 minute Read

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെ ട്രോളി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. കാരണകുറ്റി അടിക്കാനും ചൂരല്‍ പ്രയോഗിക്കാനും ഇത് ബഡായി ബംഗ്ലാവല്ലെന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. അന്തസ് വേണമെടാ അന്തസ് എന്ന മുകേഷിന്റെ തന്നെ വാചകവും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്.

കുറിപ്പ് താഴെ,

10ാം ക്ലാസുകാരന്റെ
സങ്കടം കേള്‍ക്കാതെ
കരണകുറ്റി നോക്കിയടിക്കാനും
ചൂരല്‍ പ്രയോഗം നടത്താനും
ഇത് ബഡായി ബംഗ്ലാവല്ല..
പൊതുപ്രവര്‍ത്തകന്റെ കാതുകള്‍
ആവലാതിക്കാരന്റെ പ്രതീക്ഷയാണ്
ജനപ്രതിനിധിയായെന്ന് കരുതി
കമ്പിവേലി കെട്ടി സേവനത്തിന്
അതിര്‍വരമ്പുകളുണ്ടാക്കുന്ന
മുകേഷ് ,താങ്കളൊന്നോര്‍ക്കുക..
താങ്കളെന്ന സിനി സ്റ്റാറിനെയല്ല;
മുകേഷെന്ന എംഎല്‍എയെയാണ്
ആ കുട്ടി വിളിച്ചത്..
താങ്കള്‍ സഹായിച്ചില്ലെങ്കിലും
ഒരു വിദ്യാര്‍ത്ഥിയോട് മാന്യമായി
പെരുമാറാനുള്ള മാന്യത കാണിക്കണം മിസ്റ്റര്‍

Story Highlights: msf, mukesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here