Advertisement

കാസർഗോട്ട് പതിനാലുകാരി പീഡനത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

July 5, 2021
Google News 1 minute Read

കാസർഗോട്ട് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ഉളിയത്തടുക്കയിലാണ് സംഭവം. പ്രദേശവാസികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് പീഡന വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി കുട്ടി പീഡനത്തിരയായതായാണ് വ്യക്തമായത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലുള്ള ആളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷത്തിലാണ് കുട്ടി.

Story Highlights: Rape, Kasaragod, Rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here