പ്രണബ് മുഖർജിയുടെ മകൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
അഭിജിത് മുഖർജി ഇന്ന് വൈകീട്ട് കൊൽക്കത്തയിലെത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബംഗാളിൽ ബിജെപി തുടങ്ങിവച്ച വർഗീയ കാറ്റിന് അന്ത്യം കുറിക്കാൻ മമതാ ബാനർജിക്ക് സാധിച്ചുവെന്നും രാജ്യമെമ്പാടും ഇത് നടപ്പിലാകുമെന്നും അഭിജിത്ത് പറഞ്ഞു.
Former President Pranab Mukherjee’s son Abhijit Mukherjee joins Trinamool Congress in Kolkata pic.twitter.com/LVLPdzpVCt
— ANI (@ANI) July 5, 2021
കോൺഗ്രസ് പാർട്ടിയിൽ താൻ ഒരു ഗ്രൂപ്പിലും ഉൾപ്പെട്ടിരുന്നില്ലെന്നും, പ്രാഥമിക അംഗത്വമല്ലാതെ ഒരു സ്ഥാനവും വഹിച്ചിരുന്നില്ലെന്നും അഭിജിത് മുഖർജി പറഞ്ഞു.
Story Highlights: Abhijit Mukherjee joins Trinamool Congress
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here