Advertisement

അഫ്‌ഗാനി ഓംലെറ്റ് : ഒരു പെർഫെക്റ്റ് ബ്രേക്ക്ഫാസ്റ്റ്

July 5, 2021
1 minute Read

ഓംലെറ്റ് ഇഷ്ടമല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. പാചകം നന്നായി വശമില്ലാത്തവർക്ക് പോലും എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു വിഭവമാണ് ഓംലെറ്റ്. ഓംലെറ്റിൽ തന്നെ പരീക്ഷണങ്ങളാണ് കാലത്തിന് അനുസൃതമായി ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ചീസ്, സോസേജ്, സവാള, തക്കാളി, പാൽ, മസാല പൊടികൾ, മീറ്റ് എന്നിവ ചേർത്തുള്ള റെസിപ്പികൾ ഇന്ന് ലഭ്യമാണ്. അതിൽ പ്രധാനിയാണ് അഫ്‌ഗാനി ഓംലെറ്റ്. പെർഫെക്റ്റ് ബ്രേക്ക്ഫാസ്റ് വിഭവമായി അറിയപ്പെടുന്ന ഈ ഓംലെറ്റ് ഉരുളക്കിഴങ്ങും തക്കാളിയും ചേർത്താണ് തയാറാക്കുന്നത്. ബ്രഡ് ബൺ എന്നിവയ്‌ക്കൊപ്പം ഈ വിഭവം കഴിക്കാവുന്നതാണ്.

ചേരുവകൾ

  • ഉരുളക്കിഴങ്ങ്– ഒരെണ്ണം
  • തക്കാളി– ഒരെണ്ണം
  • സവാള– ഒരെണ്ണം
  • പച്ചമുളക്– 3 എണ്ണം
  • ഉപ്പ്– അര ടീ സ്പൂൺ
  • കുരുമുളക് പൊടി – അര ടീ സ്പൂൺ
  • മുട്ട – 3 എണ്ണം
  • ബട്ടർ – 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ബട്ടറിന് പകരം എണ്ണയും ഉപയോഗിക്കാവുന്നതാണ്.

ഒരു പാനിൽ ബട്ടറിട്ട് അതിലേക്ക് ചെറുതായി നുറുക്കി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി വഴറ്റുക. ഉരുളക്കിഴങ്ങ് അത്യാവശ്യം വെന്ത ശേഷം അതിലേക്ക് ചെറുതായി നുറുക്കി വെച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഉപ്പും കുരുമുളകും ചേർക്കുക. ഇതിന് പിന്നാലെ മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക. അറിഞ്ഞു വെച്ചിരിക്കുന്ന പച്ചമുളകും ചേർത്ത് അടച്ചുവച്ച് ചെറു തീയിൽ വേവിച്ചെടുക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top