സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ബോംബെ ഹൈക്കോടതി; മരണം ജാമ്യാപേക്ഷ പരിഗണിക്കവേ

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ബോംബെ ഹൈക്കോടതി. ഇന്ന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ ആണ് അദ്ദേഹം മരണപ്പെട്ടെന്ന വാര്‍ത്ത അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഈ വിധത്തില്‍ സ്റ്റാന്‍ സ്വാമിക്ക് നിഷേധിക്കപ്പെട്ട നീതി പരിഗണിക്കപ്പെടമെന്നാണ് ബോംബെ ഹൈക്കോടതി പ്രതികരിച്ചത്. സ്റ്റാന്‍ സ്വാമിയുടെ വിഷയത്തില്‍ വീഴ്ച സംഭവിച്ചതെങ്ങനെയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. എല്‍ഗാര്‍ പരിഷത് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയാണ് സ്റ്റാന്‍ സ്വാമി വിടപറഞ്ഞത്.
2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റുചെയ്തത്. അഞ്ചു ദശാബ്ദക്കാലമായി ആദിവാസി, ഭൂമി, വനാവകാശ പോരാട്ടങ്ങളിലെ മുന്‍നിര പോരാളിയായിരുന്നു അദ്ദേഹം.
ബാദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 84കാരനായ സ്റ്റാന്‍ സ്വാമി മരണപ്പെട്ടത്. ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്റ്റാന്‍ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലുമുണ്ടായിരുന്നു. മുംബൈയിലെ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചയാളാണ് സ്റ്റാന്‍ സ്വാമി.
Story Highlights: stan swamy, bombay highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here