വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് പുതിയ സംവിധാനം : മന്ത്രി പി.രാജീവ്

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് പുതിയ സംവിധാനമെന്ന് മന്ത്രി പി.രാജീവ്. ഇനി മുതൽ കേന്ദ്രീകൃത പരിശോധന സംവിധാനമാകും ഉണ്ടാകുക.
നിയമാനുസൃത പരിശോധന സോഫ്റ്റ് വെയർ സംവിധാനത്തിലൂടെ നടപ്പിലാക്കും. മൂന്നായി തിരിച്ചാണ് പരിശോധന. പരാതികൾ ലഭിച്ചാൽ അടിയന്തര അന്വേഷണം പാടില്ല. മറിച്ച് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയെ പരിശോധന പാടുള്ളുവെന്നും മന്ത്രി പറഞ്ഞു. എല്ലാ നിക്ഷേപകരോടും തുറന്ന സമീപനമാണ് സർക്കാരിനെന്നും മന്ത്രി വ്യക്തമാക്കി.
കിറ്റെക്‌സ് വിവാദത്തിൽ മറുപടി പറയുന്നതിനിടെയാണ് മന്ത്രി പി രാജീവ് ഇക്കാര്യം അറിയിച്ചത്.
കിറ്റെക്‌സ് നടത്തിയ പ്രചാര വേലകൾ നാടിന് തന്നെ അപമാനമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.
Story Highlights: p rajeev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here