ബിജെപിയും ശിവസേനയും ഇന്ത്യയും പാകിസ്ഥാനും പോലെ അല്ല; ആമിര്‍ ഖാനും കിരണ്‍ റാവുവും പോലെ: ശിവസേന നേതാവ് സഞ്ജയ് റാവത്ത്

ബിജെപിയും ശിവസേനയും ഇന്ത്യയും പാകിസ്ഥാനും പോലെ അല്ലെന്നും ആമിര്‍ ഖാനും കിരണ്‍ റാവുവും പോലെയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനായ ആമിര്‍ ഖാനും കിരണ്‍ റാവുവും 15 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞത്. ഡിവോഴ്‌സിന് ശേഷവും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും അറിയിച്ചിരുന്നു.
ബിജെപിയും ശിവസേനയും തമ്മിലുള്ള രാഷ്ട്രീയ വഴികള്‍ രണ്ടാണ്. പക്ഷേ അവരുമായുള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു . അതേസമയം, ബിജെപിയുമായുള്ള സഖ്യസാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ബിജെപിയും ശിവസേനയും തമ്മില്‍ ശത്രുതയൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞിരുന്നു.
ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്വകാര്യ സംഭാഷണം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.
Story Highlights: Not India-Pak But Aamir Khan-Kiran Rao”: Sanjay Raut , BJP- Shiv sena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here