ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കുമെന്ന വാര്‍ത്ത തള്ളി ശിവസേന

വീണ്ടും സഖ്യത്തിനായി ബിജെപിയും ശിവസേനയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തയെ പൂര്‍ണമായും തള്ളി ശിവസേന എംപി സഞ്ജയ് റാവത്ത്. മഹാ വികാസ് അഖാഡിയാണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവിയെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു റാവത്തിന്റെ പ്രസ്താവന. പാര്‍ട്ടി മുഖപത്രമായ സാമനയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശിവസേന, എന്‍ സി പി, കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഖാഡിയാണ് മഹാരാഷ്ട്രയുടെ ഭാവിയെന്ന് ഉദ്ധവ് താക്കറെയും മുന്‍പ് വ്യക്തമാക്കിയിരുന്നു.
ശിവസേന രാഷ്ട്രീയമായി വളര്‍ന്നത് ബിജെപിയുമായി സഖ്യം ചേര്‍ന്നതിലൂടെയാണെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞത് വിവാദമായിരുന്നു. ബിജെപിയ്‌ക്കൊപ്പം സഖ്യം ചേര്‍ന്ന് 25 വര്‍ഷങ്ങള്‍ ശിവസേന പാഴാക്കിയെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രസ്താവന. 2019ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് സമയത്താണ് ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കമായിരുന്നു സഖ്യം വിടാനുള്ള പ്രധാന കാരണം. പിന്നീടാണ് ശിവസേന കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യമുണ്ടാക്കുന്നത്.
അടുത്തിടെ പുറത്തുവന്ന നഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്കും മഹാ വികാസ് അഖാഡിയ്ക്കും മുന്നില്‍ മാര്‍ഗരേഖയായി നില്‍ക്കുകയാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഒരുമിച്ചാല്‍ ബിജെപിക്ക് മഹാരാഷ്ട്രയില്‍ വളര്‍ച്ച പ്രാപിക്കാന്‍ കഴിയിലില്ലെന്നാണ് ഫലം തെളിയിച്ചതെന്നും അദ്ദേഹം ലേഖനത്തിലൂടെ വ്യക്തമാക്കി.
Story Highlights : no alliance with bjp says shiv sena mp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here