Advertisement

യു.എ.പി.എ നിലനില്‍ക്കില്ല; ജാമ്യം ആവശ്യപ്പെട്ട് സ്വപ്‌ന ഹൈക്കോടതിയില്‍

July 5, 2021
Google News 0 minutes Read

സ്വര്‍ണക്കടത്തിൽ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ യു എ പി എ കേസ് നിലനില്‍ക്കില്ലെന്നും സ്വര്‍ണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്‌ന ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

ജാമ്യം നിഷേധിച്ച എന്‍ ഐ എ പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്‌താണ് സ്വപ്‌നയുടെ നീക്കം. 2020 ജൂലായ് അഞ്ചിനായിരുന്നു കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി നയതന്ത്ര സ്വർണ്ണ കടത്ത് കസ്റ്റംസ് പിടികൂടിയത്. കോണ്‍സുലേറ്റിലെ മുന്‍ പി ആര്‍ ഒ സരിത്ത് ആദ്യം അറസ്റ്റിലായി. സരിത്തിന്‍റെ മൊഴി സ്വപ്‌നയുടെ പങ്കിലേക്ക് അന്വേഷണമെത്തിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here