Advertisement

1000 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ പൂർത്തിയാക്കി ജെയിം ആൻഡേഴ്സൺ

July 6, 2021
Google News 2 minutes Read
James Anderson Goes Wickets

1000 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ എന്ന അപൂർവ നേട്ടത്തിലെത്തി ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ. കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ലങ്കാഷെയറിനായി കെൻ്റിനെതിരെയുള്ള മത്സരത്തിലാണ് ആൻഡേഴ്‌സൺ ചരിത്ര നേട്ടം കുറിച്ചത്. ദക്ഷിണാഫ്രിക്കൻ താരം ഹയ്‌നോ കുൻ ആണ് ആൻഡേഴ്‌സണിൻ്റെ 1000മത്തെ ഇര.

കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് ഫിഗറായ 19-7 ആണ് ആൻഡേഴ്സൺ കെൻ്റിനെതിരെ ആദ്യ ഇന്നിംഗ്സിൽ കുറിച്ചത്. സാക്ക് ക്രോളി, ജോർഡൻ കോക്സ്, ഒലിവർ റോബിൻസൺ, ജാക്ക് ലീനിങ്, മാറ്റ് മിൽനസ്, ഹാരി പോഡ്മോർ എന്നീ താരങ്ങളാണ് ആൻഡേഴ്സണിൻ്റെ മറ്റ് ഇരകൾ. ആൻഡേഴ്സണിൻ്റെ തകർപ്പൻ ബൗളിംഗിനു മുന്നിൽ തകർന്ന കെൻ്റ് ആദ്യ ഇന്നിംഗ്സിൽ 74 റൺസിന് ഓൾ ഔട്ടായി. നിലവിൽ ആകെ 1002 വിക്കറ്റുകളാണ് ആൻഡേഴ്സണ് ഉള്ളത്.

അതേസമയം, ഓഗസ്റ്റ് 4നാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. അടുത്ത സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഈ മത്സരത്തോടെ ആരംഭിക്കും. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും.

Story Highlights: England’s James Anderson Goes Past 1,000 First Class Wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here