Advertisement

പോക്സോ കേസ് പ്രതിയെ സംരക്ഷിച്ചു; മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ അവകാശലംഘന നോട്ടീസ്

July 6, 2021
Google News 0 minutes Read

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകി. കല്യാശ്ശേരി എംഎൽഎ എം വിജിനാണ് കേരള നിയമസഭയുടെ ചട്ടം 154 പ്രകാരം അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

എറണാകുളത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ രണ്ടാം പ്രതിയെ സംരക്ഷിക്കുകയും മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് മാത്യു കുഴൽനാടനെതിരെ സ്പീക്കർ എം ബി രാജേഷിന് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.

എംഎൽഎയുടെ പ്രവർത്തികൾ പദവിക്ക് കളങ്കമാണ്. സഭയുടെയും അംഗങ്ങളുടെയും അന്തസ്സിന് ഹാനി വരുത്തുകയും ചെയ്തെന്നും നോട്ടീസിൽ പറയുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് വൈസ് പ്രസിഡൻ്റ് കൂടിയായ എം വിജിൻ എംഎൽഎ പരാതി നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here